Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപഠന ധനസഹായം: അപേക്ഷ...

പഠന ധനസഹായം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കാസര്‍കോട്: ജില്ല പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയിൽപെട്ട, പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികള്‍ക്ക് പഠന ധനസഹായം നല്‍കുന്നതിന് അര്‍ഹരായ അംഗീകൃത ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണ കോഴ്‌സുകള്‍, ത്രിവത്സര ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർഥി/വിദ്യാർഥിനികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും പഠന ധനസഹായം ലഭിച്ചിട്ടില്ല എന്നുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫിസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍നിന്നും ലഭിക്കും. ഫോണ്‍: 04994 256162. വായനയുടെ പുത്തന്‍ ലോകമൊരുക്കി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് കാസര്‍കോട്: വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിയ ഗാന്ധി സ്മാരക വായനശാല ഡിജിറ്റലൈസേഷന്‍ നടത്തി പുസ്തകാസ്വാദകര്‍ക്ക് പുത്തന്‍ലോകം തുറന്നിട്ടുകൊടുക്കുകയാണ് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്. പതിനായിരത്തിലധികം മികച്ച പുസ്തക ശേഖരങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുള്ളത്. സാഹിത്യ കൃതികള്‍ക്കൊപ്പം പോപുലര്‍ സയന്‍സ്, ഗാന്ധിയന്‍ സാഹിത്യം, ഷേക്‌സ്പീരിയൻ കൃതികള്‍, പരിസ്ഥിതി-സാമൂഹിക ഗവേഷണ ഗ്രന്ഥങ്ങള്‍, ഭാഷാപഠന ഗ്രന്ഥങ്ങള്‍ എന്നിവയുടെ ഈടുറ്റ ശേഖരമുണ്ട്. കൂടാതെ ആയിരത്തിലധികം റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കൊപ്പം ബാലസാഹിത്യത്തിന്റെ വലിയ ശേഖരവുമുണ്ട്. ആധുനികവത്കരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ ശാസ്ത്രീയമായ വർഗീകരണവും ഷെല്‍ഫ് ക്രമീകരണവും ലൈബ്രറിയെ കൂടുതല്‍ വായന സൗഹൃദമാക്കിയിട്ടുണ്ട്. പാലിബ്‌സ് ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പാര്‍ച്ച്‌മെന്റ് ലൈബ്രറി ഒര്‍ഗനൈസേഷന്‍ കോട്ടയം എന്ന സ്ഥാപനമാണ് രണ്ടുമാസം കൊണ്ട് ലൈബ്രറി ഡിജിറ്റലൈസേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ ഏറ്റവും പഴമയുള്ളതും സ്വാതന്ത്ര്യസമര സേനാനി മേലത്ത് നാരായണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ആരംഭിച്ചതുമാണ് ഗാന്ധി സ്മാരക വായനശാല. അഞ്ചുവര്‍ഷം കൊണ്ട് പഞ്ചായത്തിലെ മുഴുവന്‍ അംഗീകൃത വായനശാലകളും ഡിജിറ്റലൈസ് ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ പറഞ്ഞു. 'സ്മൈല്‍ കേരള' വായ്പ പദ്ധതിക്ക് അപേക്ഷിക്കാം കാസര്‍കോട്: പട്ടികവര്‍ഗ, ന്യൂനപക്ഷ, പൊതുവിഭാഗത്തില്‍ 18-55 വയസ്സിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതരായ വനിതകള്‍ക്ക് കേരള സര്‍ക്കാറിന്റെയും കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈല്‍ കേരള സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറുശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ചുലക്ഷം രൂപവരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരുലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരി ആയിരിക്കണം. വിവരങ്ങള്‍ www.kswdc.org എന്ന വൈബ്സൈറ്റില്‍. ഫോണ്‍: 0467 2999940.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story