Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടെൻഡര്‍ ക്ഷണിച്ചു

ടെൻഡര്‍ ക്ഷണിച്ചു

text_fields
bookmark_border
രാജപുരം: പനത്തടി ഗ്രാമപഞ്ചായത്തില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഘടകസ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍, വയോജനങ്ങള്‍ക്ക് കട്ടില്‍, വാട്ടര്‍ ടാങ്ക് എന്നിവക്ക് . ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11ന് ഉച്ചക്ക് രണ്ടിന്. ഫോണ്‍: 0467 2227300, 9562773597, 9946909252. വെള്ളച്ചാല്‍ എം.ആര്‍.എസില്‍ അഞ്ചാം ക്ലാസ് പ്രവേശനം മാര്‍ച്ച് പത്തുവരെ രാജപുരം: പട്ടികജാതി വികസന വകുപ്പിനുകീഴില്‍ കാസര്‍കോട് ജില്ലയില്‍ വെള്ളച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസിലേക്ക് മാര്‍ച്ച് 10വരെ അപേക്ഷിക്കാം. രക്ഷിതാക്കളുടെ വരുമാന പരിധി ലക്ഷത്തില്‍നിന്നും രണ്ടുലക്ഷമായി കൂട്ടിയിട്ടുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലോ ജില്ല പട്ടികജാതി വികസന ഓഫിസിലോ അപേക്ഷ നല്‍കണം. ഫോറം ഓഫിസുകളിലും പ്രമോട്ടര്‍മാരില്‍നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് സംബന്ധമായ സാക്ഷ്യപത്രം ഹാജരാക്കണം. 35 സീറ്റാണുള്ളത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുപുറമെ മറ്റു വിഭാഗങ്ങളില്‍നിന്ന് മൂന്നുപേര്‍ക്കും പ്രവേശനം നല്‍കും. താമസം, ഭക്ഷണം, പഠനം സൗജന്യമാണ്. ട്യൂഷന്‍, എന്‍ട്രന്‍സ് കോച്ചിങ്, കരിയര്‍ ഗൈഡന്‍സ്, കലാകായിക പരിശീലനം എന്നിവയും ഉണ്ടാകും. എല്ലാ വിദ്യാർഥികള്‍ക്കും സ്റ്റുഡന്റ്‌സ് പൊലീസ് കാഡറ്റ് പരിശീലനവും നല്‍കും. വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫിസുമായോ എം.ആര്‍.എസുമായോ ബന്ധപ്പെടണം. ഫോണ്‍: 04994-256162, 04985 262622
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story