Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:30 AM IST Updated On
date_range 5 March 2022 5:30 AM ISTആസാദി കാ അമൃത് മഹോത്സവ് ജില്ലതല ആഘോഷം: ചിത്രകാര സംഗമം മാര്‍ച്ച് ആറിന്
text_fieldsbookmark_border
കാസർകോട്: 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ജില്ലതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 'ചിത്രകാര സംഗമം' സംഘടിപ്പിക്കും. മാര്‍ച്ച് ആറിന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ചിത്രകാരന്മാരുടെ ക്യാമ്പ് കാറഡുക്ക ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കും. വൈകീട്ട് അഞ്ചിന് നാരന്തട്ട പത്തായപുരക്കുസമീപം നടക്കുന്ന ചിത്രകാര സംഗമം ചിത്രകാരന് പി.എസ്. പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം: ഉദ്യോഗസ്ഥ യോഗം മാര്‍ച്ച് അഞ്ചിന് കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥരുടെ കൂടിയാലോചന യോഗം മാര്‍ച്ച് അഞ്ചിന് വൈകീട്ട് 4.30ന് കലക്ടറേറ്റിലെ പി.ആർ.ഡി ചേംബറില്‍ നടക്കുമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story