Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 12:00 AM GMT Updated On
date_range 5 March 2022 12:00 AM GMTവിമുക്ത ഭടൻ വാഹനമിടിച്ച് മരിച്ച സംഭവം; ഒരു വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: തലപ്പാടിയിൽ വിമുക്ത ഭടൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഒരു വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സൂറംപട്ടിയിൽ രാമചന്ദ്രനാണ് (38) അറസ്റ്റിലായത്. ഇയാൾ ഓടിച്ച കർണാടക രജിസ്ട്രേഷൻ ലോറിയും കസ്റ്റഡിയിലെടുത്തു. 2021 മാർച്ച് 29ന് പുലർച്ച ആറുമണിയോടെ തലപ്പാടിയിലായിരുന്നു അപകടം. മംഗലാപുരം ഗെയിൽ കമ്പനിയിലേക്ക് ജോലിക്കായി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഉദ്യാവർ ഗുത്തു സ്വദേശിയായ ദിനേശാണ് (42) മരിച്ചത്. സംഭവത്തിനുശേഷം ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഹൈവേയിലൂടെ കടന്നുപോയ നൂറുകണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം പ്രതി ഇടിച്ച അതേ ലോറി ഓടിച്ചിരുന്നുവെങ്കിലും കേരളത്തിലേക്കു കടക്കുമ്പോൾ മറ്റു ഡ്രൈവർമാരെ ഓടിക്കാൻ ഏൽപിക്കുകയായിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ് കിഴക്കുംകര, സിവിൽ പൊലീസ് ഓഫിസർ നാരായണൻ അമ്പലത്തറ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കുരുക്കിയത്. കേസിലുൾപ്പെട്ട ലോറി കസ്റ്റഡിയിലെടുത്തു. dinesh
Next Story