Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസർവകലാശാല കലോത്സവ...

സർവകലാശാല കലോത്സവ വെബ്സൈറ്റ് തുറന്നു

text_fields
bookmark_border
കാസർകോട്​: മാർച്ച് 23 മുതൽ 27 വരെ കാസർകോട് ഗവ. കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ വെബ്സൈറ്റ് തുറന്നു. കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും കോളജുകൾക്കും രജിസ്ട്രേഷൻ, പരിപാടികളുടെ വിവരങ്ങൾ, കോളജ് സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് വെബ് സൈറ്റ് തയാറാക്കിയത്. ഇതിനോടാനുബന്ധിച്ച് മത്സര ഫലങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ് തയാറാക്കുന്നുണ്ട്. ഗവ. കോളജിൽ നടന്ന ചടങ്ങിൽ കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു. സർവകലാശാല സിൻഡിക്കേറ്റ് അംഗം എം.സി. രാജു, സെനറ്റ് അംഗം കെ.വിജയൻ, കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ഹരിക്കുറുപ്പ്, എൻ.എ. അബൂബക്കർ, ആൽബിൻ മാത്യു, അഭിരാം, അർജുനൻ തായലങ്ങാടി, ആസിഫ് ഇഖ്ബാൽ, താഹ ചേരൂർ, കെ. ദൃശ്യ തുടങ്ങിയവർ സംബന്ധിച്ചു. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി കെ.വി. ശിൽപ സ്വാഗതം പറഞ്ഞു. website കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ വെബ് സൈറ്റ് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം. മുനീർ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story