Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെ-റെയിൽ പദ്ധതി...

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം- പി.കെ. ഫൈസൽ

text_fields
bookmark_border
മുളിയാർ: കോടിക്കണക്കിന് രൂപ കമീഷൻ പറ്റാൻ വേണ്ടിമാത്രം മുന്നോട്ടു വെച്ചതാണ്​ കെ-റെയിൽ പദ്ധതിയെന്നും സർക്കാർ അത്​ ഉപേക്ഷിക്കണമെന്നും ഡി.സി.സി പ്രസിഡൻറ്​ പി.കെ. ഫൈസൽ. മുളിയാർ ബ്ലോക്ക് കോൺഗ്രസ്​ നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ്​ കെ. ബലരാമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ, ഡി.കെ.ടി.എഫ്​ ജില്ല പ്രസിഡൻറ്​ എ. വാസുദേവൻ, അഡ്വ. ശ്രീജിത്ത് മാടക്കാൽ, പവിത്രൻ സി. നായർ, നാരായണൻ കരിയത്, സി. അശോക് കുമാർ, സാബു എബ്രഹാം, കുഞ്ഞി കൃഷ്ണൻ മാടക്കാൽ, ടി.കെ. ദാമോദരൻ, ടി. ഗോപിനാഥൻ നായർ, ബി.സി. കുമാരൻ, രാധാകൃഷ്ണൻ ചേരിപ്പാടി, മഹലിംഗ മണിയാണി, ഭാസ്കരൻ ചെറുവത്തൂർ, എ. പ്രസന്ന ചന്ദ്രൻ, മധുസൂദനൻ കോടി, കെ. ബാലകൃഷ്ണൻ, മധു പേരഡുക്കം എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് നിവേദനം നൽകി കാസർകോട്: വിദേശത്തുനിന്ന്​ രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത് നാട്ടിൽ വന്ന് ഒമ്പത് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ആരോഗ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story