Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:30 AM IST Updated On
date_range 4 March 2022 5:30 AM ISTവെള്ളരിക്കുണ്ടിൽ ഭീതി പരത്തിയ പന്നിയെ വെടിവെച്ച് വീഴ്ത്തി
text_fieldsbookmark_border
നീലേശ്വരം: വെള്ളരിക്കുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തിൽ വെടിവെച്ചു വീഴ്ത്തി. പന്നിപ്പടക്കം കടിച്ച് ഓടുന്നതിനിടെ വെള്ളരിക്കുണ്ടിൽ എത്തിയതാണെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി ജനങ്ങൾക്ക് സുരക്ഷയൊരുക്കി. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷറഫിന്റെ നിർദേശപ്രകാരം ഫോറസ്റ്റ് ഓഫിസർ സുനിൽ കുമാർ, ബീറ്റ് ഓഫിസർമാരായ കെ.ഡി. അരുൺ, വാച്ചർമാരായ വിനീത്, മാധവൻ, സതീശൻ, ചന്ദ്രൻ എന്നിവരടങ്ങിയ വനപാലക സംഘം വെള്ളരിക്കുണ്ടിൽ എത്തി. ഫോറസ്റ്റ് ഓഫിസർമാരുടെ നിർദേശപ്രകാരം ലൈസൻസ് തോക്കുള്ള ബളാൽ സ്വദേശികളായ കെ. ഗോപാലൻ നായർ, സതീശൻ എന്നിവർ പന്നിയെ വെടിവച്ചു കൊന്നു. പൊലീസ് ഇൻസ്‍പെക്ടർ എൻ.ഒ. സിബി, എസ്.ഐ. വിജയകുമാർ എന്നിവർക്ക് പുറമെ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആർ. വിനു, മുൻ മെംബർ ടോമി വട്ടക്കാട്ട്, സാജൻ കൂട്ടക്കളം, ജോജി മൈലാടി തുടങ്ങിയവരും നേതൃത്വം നൽകി. NRL3.jpg വെള്ളരിക്കുണ്ടിൽ ഭീതി പരത്തിയ കാട്ടുപന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story