Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമരംമുറിയിൽ...

മരംമുറിയിൽ ക്രമക്കേടെന്ന്​ വിജിലൻസ്​ റിപ്പോർട്ട്​

text_fields
bookmark_border
മൂന്നു ക്വട്ടേഷനുകളും തയാറാക്കിയത്​ ഒരേ കൈയക്ഷരത്തിൽ സ്വന്തം ലേഖകൻ കാസര്‍കോട്: ജനറല്‍ ആശുപത്രി വളപ്പിലെ മരംമുറിയില്‍ വൻ ക്രമക്കേടെന്ന്​ വിജിലൻസ്​ അന്വേഷണ റിപ്പോർട്ട്​. മുറിക്കുന്ന മരങ്ങളുടെ എണ്ണം മുതൽ നടപടി ക്രമങ്ങളിൽ വരെ ഗുരുതര വീഴ്​ച സംഭവിച്ചെന്നാണ്​​ റിപ്പോർട്ടിലെ കണ്ടെത്തൽ. ആശുപത്രിയിലേക്കുള്ള റോഡ്​ വികസനത്തി​ന്റെ മറവിലാണ്​ മൂന്ന്​ തേക്ക്​ ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചത്​. ടെൻഡർ നടപടി പൂർത്തീകരിക്കുന്നതിനു മുമ്പാണ്​ ഒന്നരലക്ഷത്തിലധികം വിലവരുന്ന മരം മുറിച്ചത്​. മരംമുറിക്കായി നഗരസഭക്ക്​ സമർപ്പിച്ച്​ മൂന്ന്​ ക്വ​ട്ടേഷനുകളും ഒരേ ഉറവിടത്തിൽനിന്നാണ്​ തയാറാക്കിയതെന്നും കണ്ടെത്തി​. ഒരേ കൈയക്ഷരത്തിലാണ്​ മൂന്ന് ക്വട്ടേഷനുകളും. ഒറ്റനോട്ടത്തിൽ ഇത്​ വ്യക്​തമാവുമെങ്കിലും തള്ളാതെ അപേക്ഷ സ്വീകരിച്ചു. ഇതിൽ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്ക്​ വീഴ്​ചയുണ്ടായി. പഴയ അലൈന്‍മെന്‍റ് പ്രകാരം അഞ്ച് മരങ്ങളാണ്​ മുറിക്കേണ്ടിയിരുന്നത്​. ഈ പട്ടികയാണ് ആശുപത്രി സൂപ്രണ്ട് കാസര്‍കോട് നഗരസഭക്ക് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ അലൈന്‍മെന്‍റ് പ്രകാരം മുറിക്കേണ്ടത്​ ഒരു മരമാണ്​. ഈ വിവരം മറച്ചുവെച്ചാണ് ​ കരാറുകാരന്‍ അഞ്ച് മരങ്ങള്‍ മുറിച്ചു കടത്തിയത്​. അനധികൃതമായി മരംമുറിക്കുന്നത് അറിഞ്ഞിട്ടും തടസ്സപ്പെടുത്താൻ നഗരസഭയോ ജനറൽ ആശുപത്രി അധികൃതരോ മെനക്കെട്ടില്ല. എല്ലാ ക്വ​ട്ടേഷനുകളും നൽകിയത്​ ഒരാൾ തന്നെയായതിനാലാണ്​​ കരാറുകാരൻ മരംമുറിക്കാൻ ധൈര്യപ്പെട്ടതെന്നാണ്​ സൂചന. റോഡ്​ വികസനത്തിന്​ മരംമുറിക്കാൻ തീരുമാനിച്ചത്​ അറിയാവുന്നതിനാൽ ആശുപത്രി സൂപ്രണ്ടിനും സംശയമൊന്നും തോന്നിയില്ല. ടെൻഡർ നടപടി പൂർത്തിയായില്ലെന്നറിഞ്ഞ ശേഷമാണ്​ ആശുപത്രി സൂപ്രണ്ട്​ ടൗൺ പൊലീസിൽ കരാറുകാരനെതിരെ പരാതി നൽകിയത്​. സർക്കാർ ഭൂമിയിലെ മരംമുറിയിൽ പാലിക്കേണ്ട നടപടികൾ ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർക്കും വീഴ്​ച സംഭവിച്ചു. വെറും നിഗമനങ്ങളിലാണ്​ എല്ലാ കാര്യങ്ങളും നടന്നത്​. വില നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം സാമൂഹ്യവനവത്​കരണ വിഭാഗത്തിനായിരിക്കെ അക്കാര്യവും മറച്ചുവെച്ചു. കാസർകോട്​ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന്​ ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിന്​ കഴിഞ്ഞമാസമാണ്​ മരംമുറിച്ചത്. മരംമുറിക്കാൻ നഗരസഭയുടെ ട്രീ കമ്മിറ്റിയാണ്​ തീരുമാനിച്ചത്​. വിജിലന്‍സ് റിപ്പോർട്ട്​ സമർപ്പിച്ചതോടെ സംഭവത്തിൽ കൂടുതൽ നടപടികളുണ്ടാവുമെന്ന്​ ഉറപ്പായി. യു.ഡി.എഫ്​ ഭരിക്കുന്ന നഗരസഭക്കെതിരെ സി.പി.എം സമരം നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story