Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത: ആശങ്ക...

ദേശീയപാത: ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ച

text_fields
bookmark_border
കാസർകോട്​: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത ദേശീയ പാത അധികൃതരുമായും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കൂളിയങ്കാലിലെ അടിപ്പാത പ്രശ്‌നം ദേശീയപാത അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. പാത വികസിക്കുന്നതോടെ അരയി ഭാഗത്ത് നിന്നുള്ളവര്‍ക്ക് നഗരത്തിലെത്താന്‍ ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇതിനു പരിഹാരം കാണാന്‍ അടിപ്പാത നിര്‍മാണമാണ് പരിഹാരമെന്ന് അധ്യക്ഷ അറിയിച്ചു. കൊവ്വല്‍ സ്റ്റോറിലെ കള്‍വര്‍ട്ട് കം ഡ്രെയ്നേജ്, പടന്നക്കാട് വരെ ഡ്രൈനേജ്, കുടിവെള്ള പൈപ്പ് ലൈന്‍ പ്രശ്‌നങ്ങള്‍ എന്നിവയും അധികൃതരുമായി ചര്‍ച്ച നടത്തി. നഗരസഭയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ദേശീയ പാത അധികൃതര്‍ ഉറപ്പു നല്‍കി. നിലവിലുള്ള വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു. ഇന്‍സ്ട്രക്ടര്‍ ഒഴിവ് കാസർകോട്​: സീതാംഗോളി ഗവ ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10ന്. ഫോണ്‍: 9495194099.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story