Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:31 AM IST Updated On
date_range 3 March 2022 5:31 AM ISTകുമ്പളയിൽ ഫ്ലക്സുകൾ നീക്കാൻ ഉത്തരവ്
text_fieldsbookmark_border
കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും മതസ്ഥാപനങ്ങളും മറ്റു സംഘടനകളും അനധികൃതമായി സ്ഥാപിച്ച മുഴുവൻ കൊടിതോരണങ്ങളും ബോർഡുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി. പ്രമോദ് ഉത്തരവിട്ടു. അല്ലാത്ത പക്ഷം പൊലീസ് അവ നീക്കം ചെയ്യുന്നതോടൊപ്പം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന ഫ്ലക്സുകൾ പതിക്കുകയും അത് കീറിനശിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. ദിവസങ്ങൾക്കുമുമ്പ്, കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബി.എം.എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹത്തിന് ഉപചാരങ്ങൾ അർപ്പിച്ചും മഹത്വവത്കരിച്ചും ഒരു വിഭാഗം വ്യാപകമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ ഷിറിയയിൽ സ്ഥാപിച്ച ഒരു ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതിനെതിരെ ഫ്ലക്സ് സ്ഥാപിച്ച വിഭാഗത്തിൽപെട്ടവർ ഒത്തുചേരുകയും ഫ്ലക്സ് പുനഃസ്ഥാപിക്കുകയും സാമൂഹിക സ്പർധ വളർത്തുന്ന വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. രംഗം വഷളാകാതിരിക്കാനുള്ള മുൻകരുതലായാണ് ഫ്ലക്സുകൾ നീക്കം ചെയ്യാനുള്ള ഉത്തരവ്. ഇത്തരം ഫ്ലക്സുകൾ സ്ഥാപിച്ചത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറി സി.എ. സുബൈർ പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story