Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപട്ടിയെ വളര്‍ത്താന്‍...

പട്ടിയെ വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധം

text_fields
bookmark_border
കാസർകോട്​: പട്ടിയെ വളര്‍ത്തുന്നതിനും കൈവശം വെക്കുന്നതിനും പഞ്ചായത്തിന്‍റെ അനുമതി നിർബന്ധം. ലൈസന്‍സ് ഇല്ലാതെയും, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അലഞ്ഞുതിരിയാന്‍ അനുവദിച്ചുകൊണ്ട് പട്ടിയെ വളര്‍ത്തുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (എക്‌സൈസ്) എന്‍.സി.എ-എല്‍.സി/എ.ഐ (കാറ്റഗറി നമ്പര്‍ - 188/2020) തസ്തികയിലെ ചുരുക്കപ്പട്ടിക ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ചു. ഫോണ്‍: 04994 230102. ജില്ലയില്‍ ജുഡീഷ്യറി (ക്രിമിനല്‍) വകുപ്പില്‍ കന്നഡ ട്രാന്‍സലേറ്റര്‍(കാറ്റഗറി നമ്പര്‍ - 274/2018) തസ്തികയിലെ ചുരുക്കപ്പട്ടിക ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ചു. ഫോണ്‍: 04994 230102. പൊതുവിടം എന്‍റേതും; രാത്രി നടത്തം ഇന്ന് കാസർകോട്​: ഈ തെരുവുകള്‍ ഞങ്ങളുടേതും കൂടിയാണെന്ന് വിളിച്ചുപറഞ്ഞ് വനിതകളുടെ രാത്രി നടത്തം വ്യാഴാഴ്ച. വനിത ശിശു വികസന വകുപ്പ് പരപ്പ ഐ.സി.ഡി.എസാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമവും വിവേചനവും അവസാനിപ്പിക്കുകയാണ്​ ലക്ഷ്യം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story