Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനോ പാർക്കിങ്...

നോ പാർക്കിങ് ബോർഡുണ്ടോ; അവിടെ പാർക്കിങ്​ ഉറപ്പ്​

text_fields
bookmark_border
നോ പാർക്കിങ് ബോർഡുണ്ടോ; അവിടെ പാർക്കിങ്​ ഉറപ്പ്​
cancel
കാഞ്ഞങ്ങാട്: നോ പാർക്കിങ് ബോർഡ് എവിടെക്കണ്ടാലും അവിടെയൊക്കെ വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്ന അവസ്ഥയാണ് കാഞ്ഞങ്ങാട് നഗരത്തിൽ. നടപടിയെടുക്കേണ്ടവർ കണ്ണടക്കുന്നതോടെ ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് അഴിയുന്നുമില്ല. കെ.എസ്.ടി.പി വിശാലമായ റോഡൊരുക്കിയിട്ടും കാഞ്ഞങ്ങാട് ന​ഗരം വീർപ്പുമുട്ടുകയാണ്. സർവിസ് റോഡിലെല്ലാം തലങ്ങും വിലങ്ങുമാണ് വാഹന പാർക്കിങ്​. ചന്ദ്ര​ഗിരി റോഡിലൂടെ കാഞ്ഞങ്ങാട് ന​ഗരമധ്യത്തിലൂടെ പകൽ ടാങ്കർ ലോറികൾ പോകുന്നത് നിയന്ത്രിക്കുമെന്ന് ജില്ല ഭരണകൂടം തന്നെ കൊട്ടിഘോഷിച്ചിട്ടും ഇതൊന്നും നടപ്പായില്ല. അടുത്തിടെ കാഞ്ഞങ്ങാട് ന​ഗരത്തിൽ നിന്നുതന്നെ ആംബുലൻസ്, ബസിന് പിന്നിലിടിച്ച് ഒരാളുടെ ജീവൻ പൊലിഞ്ഞിരുന്നു. കോട്ടച്ചേരി ട്രാഫിക് സർക്കിളിന് വടക്ക് റെയിൽവേ മേൽപാലം ഉദ്ഘാടനം ചെയ്യുന്നതോടെ ആകെക്കൂടി ​ജ​ഗപൊകയാകുമെന്നാണ് ആശങ്ക. കാറുകളുമായി ന​ഗരത്തിലെത്തുന്നവർ പാതയോരത്ത് രാവിലെ വാഹനം പാർക്ക് ചെയ്താൽ രാത്രിവരെ അവിടെയുണ്ടാകും. ഇരുചക്ര വാഹനങ്ങളും ഇതുപോലെ കൂട്ടിയിടുന്നുണ്ട്. കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കി അതുസംബന്ധിച്ചുള്ള ദിശാബോർഡുകൾ എല്ലായിടത്തും സ്ഥാപിച്ചാൽ ഡ്രൈവർമാർക്ക് സഹായമാകും. പടം: കാഞ്ഞങ്ങാട് നഗരത്തിൽ നോ പാർക്കിങ് ബോർഡിനുകീഴെ കാർ പാർക്ക് ചെയ്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story