Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവി.സിമാരുടെ വട്ടമേശ...

വി.സിമാരുടെ വട്ടമേശ സമ്മേളനം ഇന്നു​ തുടങ്ങും

text_fields
bookmark_border
blurb: കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന സമ്മേളനത്തിൽ 30ഓളം വി.സിമാർ പ​ങ്കെടുക്കും കാസർകോട്​: രാജ്യത്തെ സർവകലാശാലകളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനു മുന്നോടിയായി വൈസ്​ചാൻസലർമാരുടെ ദ്വിദിന വട്ടമേശ സമ്മേളനത്തിന്​ വ്യാഴാഴ്ച തുടക്കം. പെരിയ കേന്ദ്ര സർവകലാശാലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന സമ്മേളനത്തിൽ 30ഓളം വൈസ്​ചാൻസലർമാരും ഉന്നത വിദ്യാഭ്യാസരംഗത്തെ വിദഗ്​ധരും പ​ങ്കെടുക്കും. നാലിന്​ രാവിലെ ഒമ്പതരക്ക്​ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ്​ സർക്കാർ സമ്മേളനം ഉദ്​ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള രൂപരേഖ സമ്മേളനത്തിൽ തയാറാക്കും. കേരള, എം.ജി, കാലിക്കറ്റ്​, കണ്ണൂർ, കുസാറ്റ്, സാ​ങ്കേതിക, ആരോഗ്യ സർവകലാശാലകളിലെ വി.സിമാർക്കു പുറമെ കോഴിക്കോട്​ എൻ.ഐ.ടി ഡയറക്ടറും ദ്വിദിന സമ്മേളനത്തിൽ പ​ങ്കെടുക്കും.
Show Full Article
Next Story