Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുറത്താക്കൽ പരിഹാസ്യം;...

പുറത്താക്കൽ പരിഹാസ്യം; നേരത്തേ രാജിവെച്ചെന്ന്​ മുൻ ബ്രാഞ്ച്​ സെക്രട്ടറി

text_fields
bookmark_border
കാസർകോട്​: സി.പി.എമ്മിൽനിന്ന്​ നേരത്തേ രാജിവെച്ചെന്നും പുറത്താക്കൽ നടപടി പരിഹാസ്യമാണെന്നും പള്ളത്തടുക്ക ബ്രാഞ്ച് മുൻ സെക്രട്ടറി അബ്ദുൽ റസാഖ് ചാലക്കോട്​. ന്യൂനപക്ഷങ്ങൾക്ക്​ പ്രവർത്തിക്കാൻ പറ്റുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം 'മാധ്യമ'ത്തോട്​ പറഞ്ഞു. ചികിത്സ ഫണ്ടിൽ തിരിമറി നടത്തിയെന്നാരോപിച്ച്​ കഴിഞ്ഞ ദിവസം പുറത്താക്കിയെന്ന വിവരമറിഞ്ഞു. ഫണ്ട്​ തിരിമറിയൊന്നും നടത്തിയിട്ടില്ല. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിൽ നേരത്തേ അസംതൃപ്​തി പ്രകടിപ്പിച്ചിരുന്നു. പാർട്ടി വേദികളിലും അത്​ ഉന്നയിച്ചു. ഒരുകാര്യവുമുണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 23ന്​ പാർട്ടി വിട്ടതായും അദ്ദേഹം പറഞ്ഞു. എട്ടുമാസം ബ്രാഞ്ച്​ സെക്രട്ടറിയും മൂന്നുവർഷം ചാലക്കോട്​ യൂനിറ്റ്​ ഡി.വൈ.എഫ്​.ഐ പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
Show Full Article
Next Story