Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 11:59 PM GMT Updated On
date_range 1 March 2022 11:59 PM GMTനെയ്തൽ കടൽത്തീരം ശുചീകരിച്ചു
text_fieldsbookmark_border
നീലേശ്വരം: മലിനമായിക്കൊണ്ടിരിക്കുന്ന കടൽത്തീരം തൈക്കടപ്പുറം നെയ്തൽ പ്രവർത്തകർ ശുചീകരിച്ചു. വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കാസർകോട്, ജി.എച്ച്.എസ്.എസ് മടിക്കൈയിലെ എൻ.എസ്.എസ് യൂനിറ്റ് എന്നിവരുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് ശുചീകരണം നടന്നത്. എ.ഡി.എം എ.കെ. രാമേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ പി. ബിജു അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ. അരുൺ, സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അരുണേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി. പ്രഭാകരൻ, ഡോ. കെ.വി. സജീവൻ, കെ. ബാലകൃഷ്ണൻ, ടി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. നെയ്തൽ പ്രസിഡൻറ് കെ. പ്രവീൺ കുമാർ സ്വാഗതവും എൻ.എസ്.എസ് വളന്‍റിയർ ലീഡർ എ. നവീന നന്ദിയും പറഞ്ഞു. nlr kadaltheeram തൈക്കടപ്പുറം നെയ്തലിന്റെ കടൽത്തീര ശുചീകരണം എ.ഡി.എം എ.കെ. രാമേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Next Story