Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTധീരസൈനികന്‍റെ അനുഭവങ്ങള്‍ പ്രചോദനമാക്കി കുട്ടികള്‍
text_fieldsbookmark_border
കാസർകോട്: ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഏത് ആഗ്രഹവും കൈപ്പിടിയിലൊതുക്കാമെന്ന് വിദ്യാര്‍ഥികളോടുപറഞ്ഞ് എന്‍.എസ്.ജി കമാന്‍ഡോ ശൗര്യചക്ര പി.വി. മനേഷ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല ഭരണകൂടവും വനിത ശിശു വികസന വകുപ്പും സംഘടിപ്പിക്കുന്ന 'പ്രയാണ്‍ 2022' ന്‍റെ രണ്ടാം ഘട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച് രാജ്യസുരക്ഷ ഉറപ്പാക്കുകയാണ് ഓരോ സൈനികരും. സൈനികര്‍ രാഷ്ട്രത്തിന്‍റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. വനിത ശിശു വികസന വകുപ്പ് ജില്ല ഓഫിസര്‍ വി.എസ്. ഷിംന അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ അതിഥിയെ പരിചയപ്പെടുത്തി. ജില്ല ശിശുസംരക്ഷണ സമിതി ഓഫിസര്‍ സി.എ. ബിന്ദു സ്വാഗതവും ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാന്‍ നന്ദിയും പറഞ്ഞു. -------PRAYAAN 2022- PHOTO PV MANESH.jpg ശിശുഭവനുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'പ്രയാണ്‍ 2022' പരിപാടിയില്‍ എന്‍.എസ്.ജി കമാന്‍ഡോ ശൗര്യചക്ര പി.വി. മനേഷ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story