Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടി.കെ.കെ. ഫൗണ്ടേഷന്‍...

ടി.കെ.കെ. ഫൗണ്ടേഷന്‍ പുരസ്‌കാരം സി. യൂസഫ് ഹാജിക്ക്

text_fields
bookmark_border
ടി.കെ.കെ. ഫൗണ്ടേഷന്‍ പുരസ്‌കാരം സി. യൂസഫ് ഹാജിക്ക്
cancel
കാഞ്ഞങ്ങാട്: സാമൂഹിക പ്രവർത്തകൻ ടി.കെ.കെ. നായരുടെ സ്മരണക്ക്​ കാഞ്ഞങ്ങാട് ടി.കെ.കെ. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കാഞ്ഞങ്ങാട് മര്‍ച്ചൻറ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് സി. യൂസഫ് ഹാജിക്ക് സമര്‍പ്പിക്കും. ഇദ്ദേഹത്തിന്‍റെ മാതൃകപരമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സി.കെ. ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്‍ലം, സെക്രട്ടറി ടി.കെ. നാരായണന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് മുസ്‍ലിം യതീംഖാന എക്‌സിക്യൂട്ടിവംഗം, ക്രസൻറ് സ്‌കൂള്‍ മാനേജ്‌മൻെറ് കമ്മിറ്റിയംഗം, ഇക്ബാല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ ഗവേണിങ്​ ബോഡിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. പ്രമുഖ കര്‍ഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കോട്ടച്ചേരി ബി.എ.മഹാള്‍ സ്ഥാപകനായിരുന്ന ബടക്കന്‍ അഹമ്മദ് ഹാജിയുടെയും ചേരക്കാടത്ത് ആയിഷയുടെയും മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story