Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല യൂത്ത് വോളി...

ജില്ല യൂത്ത് വോളി ചാമ്പ്യൻഷിപ് വലിയപറമ്പിൽ

text_fields
bookmark_border
തൃക്കരിപ്പൂർ: കെ.ജി.എം സ്പോർട്സ് ക്ലബ് വലിയപറമ്പ, ജില്ല സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന പുരുഷ, വനിത ഡേ-നൈറ്റ് ഫ്ലഡ് ലിറ്റ് ജില്ല യൂത്ത് വോളി ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം വലിയപറമ്പിൽ ചേർന്നു. ഈ മാസം 27നാണ് ചാമ്പ്യൻഷിപ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. കൊളങ്ങര രാമൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ്‌ പ്രസിഡന്റ് പി.പി. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അനിൽകുമാർ, വാർഡ് അംഗം ഇ.കെ. മല്ലിക, സി. കുമാരൻ, പി.കെ.സി. കുഞ്ഞബ്ദുല്ല, കൊളങ്ങര മധു, വി. പ്രദീപൻ, നാരായണൻ കുയ്യനങ്ങാടൻ, ടി.വി. രതീഷ് എന്നിവർ സംസാരിച്ചു. ടി.കെ. അനിൽകുമാർ സ്വാഗതവും ടി.വി. ശശി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.വി. സജീവൻ (ചെയർ), സി. കുമാരൻ (വർക്കിങ് ചെയർ), പി.പി. അശോകൻ (ജന. കൺ), ടി.കെ. അനിൽകുമാർ, ഇ.കെ. ഷാജി, ടി.വി. ശശി (കൺ). tkp volly ജില്ല യൂത്ത് വോളി ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി രൂപവത്​കരണയോഗം വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story