Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:28 AM IST Updated On
date_range 1 March 2022 5:28 AM ISTഖാദി ദേശീയ വികാരം -പി. ജയരാജന്‍
text_fieldsbookmark_border
കാസർകോട്: ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. സർക്കാർ ജീവനക്കാര്‍ ബുധനാഴ്ചകളിൽ ഖാദിവസ്ത്രങ്ങള്‍ ധരിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തിലെ ജീവനക്കാരും അംഗങ്ങളും ഖാദിവസ്ത്രങ്ങള്‍ ധരിക്കാന്‍ തീരുമാനിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് വി.പി. സജീവന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ശ്യാമള, സെക്രട്ടറി എം.പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഖാദര്‍ പാണ്ട്യാല, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഇ.കെ. മല്ലിക, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. മനോഹരന്‍, ഭരണസമിതി അംഗം എം. അബ്ദുൽ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ : വലിയപറമ്പ പഞ്ചായത്തിലെ ജീവനക്കാരും അംഗങ്ങളും ഖാദിവസ്ത്രങ്ങള്‍ ധരിക്കാന്‍ തീരുമാനിക്കുന്ന പരിപാടി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story