Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:34 AM IST Updated On
date_range 28 Feb 2022 5:34 AM ISTനീലേശ്വരം- എടത്തോട് റോഡ് പ്രവൃത്തി എന്ന് തീരും
text_fieldsbookmark_border
നീലേശ്വരം: മലയോര ജനതയുടെ ഏറ്റവും പ്രധാന റോഡായ നീലേശ്വരം-എടത്തോട് റോഡുപണി പാതിവഴിയിൽ തന്നെ. കിഫ്ബിയിൽ 49 കോടി ഉൾപ്പെടുത്തിയാണ് മെക്കാഡം ടാറിങ്ങിനായി ഫണ്ട് അനുവദിച്ചത്. കരാറുകാരൻ റോഡ് കിളച്ചിട്ടതല്ലാതെ ടാറിങ് മാത്രം നടത്തിയില്ല. കരാർ ഏറ്റെടുത്ത് നാലു വർഷം കഴിഞ്ഞു. ചാമകുഴി മൂപ്പിൽ മുതൽ നീലേശ്വരം കോൺവൻെറ് ജങ്ഷൻ വരെയുള്ള റോഡ് വീതികൂട്ടി നിർമാണം നടത്താതെ കരാറുകാരൻ ഒളിച്ചുകളിക്കുകയാണ്. ചാമകുഴി മുതൽ കോൺവൻെറ് ജങ്ഷൻ വരെയുള്ള മിക്ക ഭാഗങ്ങളിലും റോഡുകൾ കിളച്ചിട്ട നിലയിലാണ്. ഇരുചക്ര-മുച്ചക്ര വാഹന യാത്രക്കാർ പാടുപെടുകയാണ്. ബസിൽ പോകുന്ന യാത്രക്കാർക്ക് പൊടിശല്യം അസഹനീയമാണ്. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പോകുന്ന രോഗികളും ദുരിതമനുഭവിക്കുന്നു. നീലേശ്വരത്ത് നിന്ന് മലയോര ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡായിട്ടും പ്രവൃത്തി നടത്താതെ കരാറുകാരൻ അനാസ്ഥയിൽ രാഷ്ട്രീയ പാർട്ടികൾ സമരം നടത്തിയിട്ടും റോഡ് പുനർനിർമാണം മാത്രം നടന്നില്ല. nlr 100 നീലേശ്വരം- എടത്തോട് വഴിയിൽ പൂവാലംകൈ റോഡ് കിളച്ചിട്ട നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story