Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 12:02 AM GMT Updated On
date_range 28 Feb 2022 12:02 AM GMTകൊടക്കാട് ഫോക് ലോര്‍ വില്ലേജ്; സെമിനാര്‍ സംഘടിപ്പിച്ചു
text_fieldsbookmark_border
കാസർകോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് ഫോക് ലോര്‍ വില്ലേജ് സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തിയതിനെ തുടര്‍ന്ന് ആശയസംവാദങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എ.വി. അജയകുമാര്‍ ആമുഖപ്രഭാഷണം നടത്തി. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ മുഹമ്മദ് അസ്ലം, കെ.പി. വത്സലന്‍, വി.വി. സജീവന്‍, ഗിരിജ മോഹന്‍, വാര്‍ഡ് മെംബര്‍ എന്‍. പ്രസീതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. പത്മനാഭന്‍ കാവുമ്പായി മോഡറേറ്ററായി. ഡോ. സി. ബാലന്‍, എം.എസ്. നായര്‍, കെ.കെ. മാരാര്‍, ബാലകൃഷ്ണന്‍ കൊയ്യാൽ, ഇ. ഉണ്ണികൃഷ്ണന്‍, എം. വിനയചന്ദ്രന്‍, സുരേഷ്ബാബു അഞ്ഞൂറ്റാന്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ നേരിട്ടും ഡോ. കെ.കെ.എൻ. കുറുപ്പ്, ആര്‍.സി. കരിപ്പത്ത്, ഇ.പി. രാജഗോപാലന്‍ എന്നിവര്‍ ഓൺലൈനായും പങ്കെടുത്തു. കൊടക്കാട് ഓലാട്ട് പ്രദേശത്ത് മൂന്ന് ഏക്കറോളം വരുന്ന റവന്യൂ ഭൂമിയിലാണ് ഫോക് ലോര്‍ വില്ലേജ് സ്ഥാപിക്കുന്നത്.
Next Story