Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൾസ് പോളിയോ...

പൾസ് പോളിയോ തുള്ളിമരുന്ന്​ വിതരണം

text_fields
bookmark_border
നീലേശ്വരം: നഗരസഭയിലെ പൾസ് പോളിയോ തുള്ളിമരുന്ന് താലൂക്ക് ആശുപത്രിയിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്​ഘാടനം ചെയ്തു. അഞ്ച് വയസ്സിന് താഴെയുള്ള 3767 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകിയത്. 36 ബൂത്തുകളിലായി ഇതിനായി 72 വളന്റിയർമാർക്ക് പരിശീലനം നൽകി. ആരോഗ്യ- സ്ഥിരംസമിതി അധ്യക്ഷ ടി.പി. ലത അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദ് പൾസ് പോളിയോ സന്ദേശം നൽകി. വാർഡ് കൗൺസിലർ വി.വി. ശ്രീജ, റോട്ടറി പ്രസിഡന്‍റ്​ എ.കെ. വിനോദ് കുമാർ, ഡോ. അബൂബക്കർ, ഡോ. സന്ധ്യ, കുഞ്ഞികൃഷ്ണൻ, പി. ഉഷ എന്നിവർ സംസാരിച്ചു. NLR5.JPG നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story