Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 11:58 PM GMT Updated On
date_range 27 Feb 2022 11:58 PM GMTനാട് കൈകോർത്താൽ എവിടെയും ശുചീകരിക്കാം
text_fieldsbookmark_border
കാഞ്ഞങ്ങാട്: തീരത്തെ മണിക്കൂറുകൾക്കകം സുന്ദരമാക്കി നാടിന്‍റെ കൂട്ടായ്മ. ജില്ല ഭരണകൂടത്തിന്‍റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിലാണ് കാഞ്ഞങ്ങാട് കടപ്പുറം മുതൽ മരക്കാപ്പ് കടപ്പുറം വരെയുള്ള രണ്ട് കിലോമീറ്റർ തീരം ശുചീകരിച്ചത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.വി. സുജാത, സതീശൻ മടിക്കൈ, കൗൺസിലർമാരായ കെ.കെ. ജാഫർ, അനിൽ കുമാർ, സി.എച്ച്. സുബൈദ, ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡന്‍റ് ടി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വളന്‍റിയർമാർ, കാഞ്ഞങ്ങാട് തീരപ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർ, ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച്, ലയൺസ് ക്ലബ് കാഞ്ഞങ്ങാട്, റോട്ടറി ക്ലബ് കാഞ്ഞങ്ങാട്, മിഡ് ടൗൺ റോട്ടറി കാഞ്ഞങ്ങാട്, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്, അജാനൂർ ലയൺസ് ക്ലബ്, ജേസീസ് കാഞ്ഞങ്ങാട്, നന്മ മരം കാഞ്ഞങ്ങാട്, ഇസാഫ് കേരള തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്. പടം: ജില്ല ഭരണകൂടത്തിന്‍റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് കടൽതീരം ശുചീകരിക്കുന്നു
Next Story