Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:34 AM IST Updated On
date_range 27 Feb 2022 5:34 AM ISTഭരണിയുത്സവത്തിനെത്തുന്ന ഭക്തർക്ക് മഞ്ഞൾക്കുറി പ്രസാദം
text_fieldsbookmark_border
ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണിയുത്സവ നാളുകളിൽ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് നൽകാനായി മഞ്ഞൾക്കുറി പാക്കറ്റുകൾ തയാറായി. വിവിധ പ്രാദേശിക സമിതി, മാതൃസമിതി, ക്ഷേത്ര ഭരണസമിതി ഭാരവാഹികളും അംഗങ്ങളും മഞ്ഞൾക്കുറി, പാക്കറ്റുകളിൽ നിറക്കാൻ ഭണ്ഡാരവീട്ടിലെത്തി. അരലക്ഷത്തോളം പാക്കറ്റുകളാണ് തയാറായത്. കേവലം മഞ്ഞൾക്കുറി മാത്രമല്ലിത്. ഇതിലെ മറ്റു ചേരുവകൾ പുറത്തുപറയാറില്ല. ഉത്സവം കാണാനെത്തുന്നവർ കുറിനിറച്ച കൊച്ചു പാക്കറ്റുകൾ ദേവിസന്നിധിയിൽ പ്രസാദമായി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story