Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:28 AM IST Updated On
date_range 27 Feb 2022 5:28 AM ISTപടന്ന ഐ.സി.ടി ഗോൾഡൻ ജൂബിലി; സംഘാടക സമിതി ഓഫിസ് തുറന്നു
text_fieldsbookmark_border
പടന്ന: ഇസ്ലാമിക് സെന്റർ ട്രസ്റ്റ് പടന്നയുടെ ഗോൾഡൻ ജൂബിലി സമ്മേളനവും ഐ.സി.ടി സ്കൂൾ ഫെസ്റ്റും മാർച്ച് 11, 12, 13, 14 തീയതികളിൽ കാവുന്തല ഐ.സി.ടി നഗരിയിൽ നടക്കും. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, ഡോ. ആർ. യൂസുഫ്, വി.എച്ച് അലിയാർ ഖാസിമി, ഇല്യാസ് മൗലവി, ബഷീർ മുഹ്യിദ്ദീൻ, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം തുടങ്ങിയവർ സംബന്ധിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. തെക്കേപ്പുറം ഐ.സി.ടി ഓൾഡ് കാമ്പസിൽ സജ്ജമാക്കിയ സംഘാടക സമിതി ഓഫിസ് ഐ.സി.ടി ചെയർമാൻ വി.എൻ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ പി.സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. മാനേജർ ടി.എം.എ അബ്ദുൽ റഷീദ്, പി.ടി.എ പ്രസിഡന്റ് എൽ.കെ. ഉബൈന, പി.സി. അഹമ്മദ്, ബി.എസ്. ഖാലിദ്, ടി.എം.സി അബ്ദുൽ ഖാദർ, പി.പി. അബ്ദുൽ റഹ്മാൻ, വി.പി.പി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. എൻ. ഇസ്ഹാഖലി മാസ്റ്റർ സമാപനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ യു.സി. മുഹമ്മദ് സാദിഖ് സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story