Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:28 AM IST Updated On
date_range 27 Feb 2022 5:28 AM ISTദേശീയപാത: അടയാളങ്ങൾ മാഞ്ഞു; വെയിലിൽ തിളച്ച് കവലകൾ
text_fieldsbookmark_border
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലങ്ങളിലേക്ക് ബുൾഡോസറുകൾ ഉരുണ്ടപ്പോൾ കവലകളുടെ മുഖം മാറി. അടയാളങ്ങൾ ഇല്ലാതായി. മരങ്ങളുടെ പച്ചപ്പിൽ യാത്രക്കാർക്ക് ആശ്വാസമായിരുന്ന തണലുകൾ മാഞ്ഞു. നഗരം കടുത്തചൂടിൽ മുങ്ങി. ഇതോടെ വെയിലിൽ തിളച്ച് നഗരങ്ങളും കവലകളും വിയർക്കുന്നു. കെട്ടിട സമുച്ചയങ്ങൾക്കു മുന്നിൽ അടയാളങ്ങളായിരുന്ന മരങ്ങൾ മാഞ്ഞപ്പോൾ നാട്ടുകാർക്ക് സ്ഥലത്തിന് അടയാളം ഇല്ലാതായി. എല്ലാം ഒരുപോലെയായി മാറി. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഓരോ വളവും തിരിവും ഒന്നായി മാറും വിധം കുന്നുകളും കുഴികളും ഇടിച്ചും നികത്തിയും വരുകയാണ്. 45 മീറ്റർ വീതിയിൽ ആറുവരിപ്പാതയുടെ സ്ഥലത്തുകൂടി കുന്നും കുഴിയും നികത്തിക്കൊണ്ടിരിക്കുമ്പോൾ ഇരുട്ടി വെളുക്കും നേരം കൊണ്ട് നാട് ഇല്ലാതാകുന്ന കാഴ്ച്ചയാണ് കാണുന്നത്. പൊയിനാച്ചിയിലാണ് ശ്രദ്ധേയമായ മാറ്റം. ബന്തടുക്ക റോഡിലേക്ക് തിരിയുന്നിടങ്ങൾ ഇല്ലാതായതോടെ പൊയിനാച്ചി പുതിയ ടൗൺ ജങ്ഷനായി. 'കേക്കൻ'നാട്ടിലേക്കുള്ള വഴിയെന്ന് കാഴ്ച്ചയിൽ തന്നെ തോന്നിപ്പിച്ചിരിക്കുന്ന പൊയിനാച്ചിയിൽ നഗരപ്രതീതി വന്നു തുടങ്ങി. പെരിയ മുതൽ മാവുങ്കാൽ വരെയാണ് നാടാകെ മാറിയത്. എല്ലാ വളവുകളും നികത്തിയപ്പോൾ കേന്ദ്ര സർവകലാശാലയെ ചുറ്റിക്കറങ്ങി തന്നെ ദേശീയപാത വഴിമാറി. കേന്ദ്ര സർവകലാശാലയുടെ സ്ഥലം മുൻഭാഗം എടുത്തിരുന്നെങ്കിൽ പെരിയയിൽ നിന്നും മാവുങ്കാൽ വരെ കാണാമായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. അക്കാര്യത്തിൽ ദേശീയപാതക്കാർ കേന്ദ്ര സർക്കാർ സ്ഥാപനത്തെ തൊട്ടില്ല. ചട്ടഞ്ചാൽ വളവ് ഇല്ലതാക്കിയ പാതയിൽ കേളോത്തും പുല്ലൂരും ഇല്ലാതായി. പുല്ലൂരിന്‍റെ പഴമയായിരുന്ന കർത്തായർ കെട്ടിടം പൊളിഞ്ഞു. സർക്കാർ വിത്തുൽപാദന കേന്ദ്രമായ സീഡ്ഫാമിന്റെ ഒരു ഭാഗവും നൂറ്റാണ്ട് പഴക്കമുണ്ട് എന്നു പറയുന്ന ആൽമരവും ബുൾഡോസറിനു കീഴടങ്ങും. സി.പി.എം കോൺഗ്രസ് നിയന്ത്രണത്തിൽ വരുന്ന രണ്ട് ഗ്രന്ഥശാലകൾ ഇല്ലാതായി. കേളോത്ത് 'പൊള്ളക്കട സുകുമാര'ന്‍റെ ആയുർവേദ ഡിസ്പെൻസറി അടയാളമായിരുന്നു. അവിടെ പഴയത് പൊളിഞ്ഞ് പുതിയ ഡിസ്പെൻസറി വന്നു. പുല്ലൂർ വയൽ നെടുകെ പിളർന്ന് ദേശീയപാതക്കായി തുറന്നുകൊടുത്തു. mango മനസ്സുവന്നില്ല: നിറയെപൂത്ത് നിൽക്കുന്നതിനാൽ കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് തൽകാലം മുറിക്കാതെ മാറ്റിവെച്ച മാവ്. new busstand കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരം തണലറ്റ് വെയിലിൽ കുളിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story