Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:35 AM IST Updated On
date_range 26 Feb 2022 5:35 AM ISTനിരക്ക് വർധനക്കെതിരെ കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ച്
text_fieldsbookmark_border
കുമ്പള : കോവിഡ് പ്രതിസന്ധിയിലമർന്ന ജനങ്ങളെ വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളി വിടാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് വൈദ്യുതി നിരക്ക് വർധന എന്ന് എസ്.ഡി.പി.ഐ. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിറകോട്ട് പോയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു. എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മുബാറക് ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം കുമ്പള സ്വാഗതവും കുമ്പള പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
