Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:30 AM IST Updated On
date_range 26 Feb 2022 5:30 AM ISTകാഞ്ഞങ്ങാട് സുന്ദര തീരമൊരുങ്ങും
text_fieldsbookmark_border
കാഞ്ഞങ്ങാട്: 'കാഞ്ഞങ്ങാട് തീരം സുന്ദരതീരം' എന്ന ലക്ഷ്യത്തിനായി ജില്ല ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ഞായറാഴ്ച കടൽ തീരം ശുചീകരിക്കുന്നു. പരിപാടി എം.എൽ.എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സബ് കലക്ടർ ഡി.ആർ. മേഘശ്രീ, നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത എന്നിവർ നേതൃത്വം നൽകും. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, ദുർഗ സ്കൂൾ, ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എന്നീ സ്കൂളുകളിലെ 200 ലധികം എൻ.എസ്.എസ് വളന്‍റിയർമാർ പദ്ധതിയുടെ ഭാഗമാകും. 20 കുടുംബശ്രീ അംഗങ്ങളും ശുചീകരണത്തിന്റെ ഭാഗമാകും. കടലിൽതീരത്തു നിന്ന് കിട്ടുന്ന മാലിന്യങ്ങൾ ഹരിതസേനക്ക് കൈമാറും. ഞായറാഴ്ച രാവിലെ എട്ടു മുതൽ 10 വരെയാണ് ശുചീകരണ പ്രവൃത്തി. മീനാപ്പീസ് കടപ്പുറം മുതൽ മരക്കാപ്പ് കടപ്പുറം വരെയുള്ള കടൽതീരമാണ് ശുചീകരിക്കുന്നത്. ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച്, ജേസീസ് കാഞ്ഞങ്ങാട്, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, ഇസാഫ് കേരള, നന്മമരം കാഞ്ഞങ്ങാട് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സബ് കലക്ടറുടെ ചേംബറിൽ നടത്തിയ വാർത്ത സമ്മേളനത്തിലറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story