Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 11:59 PM GMT Updated On
date_range 24 Feb 2022 11:59 PM GMTവീടുകളിൽ പാത്രങ്ങൾ മോഷണം പോകുന്നു; കൗൺസിലർ പരാതി നൽകി
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരത്തിന്റെ നഗരഹൃദയമായ തെരുവിലെ വീടുകളിൽനിന്ന് പാത്രങ്ങളും ഇരുമ്പു സാധനങ്ങളും പട്ടാപ്പകൽ മോഷണം പോകുന്നതായി പരാതി. ടൗൺ വാർഡ് കൗൺസിലർ ഇ. ഷജീറാണ് പരാതിയുമായി നീലേശ്വരം പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. തന്റെ വാർഡിൽ മോഷണം വർധിച്ചിരിക്കുകയാണെന്നും വീട്ടുമുറ്റത്തെ പാത്രങ്ങളും മറ്റും പകൽനേരത്ത് മോഷ്ടിക്കുകയാണെന്നും കുറ്റക്കാരെ കണ്ടുപിടിക്കണമെന്നുമാണ് ഷജീർ പരാതിയിൽ ഉന്നയിച്ചത്. തിങ്ങിപ്പാർക്കുന്ന പ്രദേശം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതരദേശക്കാരികളായ ഒരുപറ്റം സ്ത്രീകൾ വലിയ ചാക്കുകളുമായി വന്ന് വീടിന്റെ പരിസരങ്ങളിലെത്തി അടുക്കള ഭാഗങ്ങളിൽ കഴുകിവെച്ച പാത്രങ്ങളും മറ്റു സാധനങ്ങളും മോഷ്ടിക്കുന്നതായി പരാതിയിൽ പറയുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് ഷജീർ പൊലീസിനോട് ആവശ്യപ്പെട്ടു.
Next Story