Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:28 AM IST Updated On
date_range 25 Feb 2022 5:28 AM ISTആര്‍ബിട്രേഷന്‍ കോടതി വിചാരണ മാറ്റി
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉന്നയിച്ചുകൊണ്ട് കാസർകോട് ആര്‍ബിട്രേഷന്‍ കോടതി മുന്‍പാകെ ലഭിച്ച പരാതികളില്‍ ഫെബ്രുവരി 24 ന് മൂന്നു മണിക്ക് നടത്താന്‍ നിശ്ചയിച്ച വിചാരണ മാര്‍ച്ച് രണ്ടിന് മൂന്നു മണിയിലേക്ക് മാറ്റി. വാട്സ്ആപ് നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ ഇതിനകം നല്‍കാത്തവര്‍ മാര്‍ച്ച് രണ്ടിനു മുമ്പായി കലക്ടറേറ്റ് എല്‍ 4 സീറ്റില്‍ അറിയിക്കണം. ഫോണ്‍ : 8281394174 ചേര്‍ച്ച' ഫെബ്രുവരി 26ന് കാസർകോട്: ജില്ല ഭരണകൂടത്തിന്റെയും ജില്ല നിയമസഹായ അതോറിറ്റിയുടെയും വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫിസ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ വിവാഹപൂർവ കൗണ്‍സലിങ് പദ്ധതി 'ചേര്‍ച്ച' ഫെബ്രുവരി 26ന് വൈകീട്ട് 3. 30ന് കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേരള നിയമ സഹായ അതോറിറ്റി മെമ്പര്‍ സെക്രട്ടറി കെ.ടി. നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story