Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:28 AM IST Updated On
date_range 25 Feb 2022 5:28 AM ISTറോഡ് സുരക്ഷാ മാസാചരണം: റിദക്കും നൗറീനക്കും നേട്ടം
text_fieldsbookmark_border
പെരിയടുക്ക: റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്‍റെയും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്‍റെയും സംയുക്തഭിമുഖ്യത്തിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച വിവിധ കലാ മത്സരങ്ങളിൽ കാസർകോട് എം.പി ഇന്റർനാഷനൽ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. ഹൈസ്കൂൾതലത്തിൽ സ്കൂളിലെ ഒമ്പതാം തരത്തിലെ റിദ ഫാത്തിമ കവിതാ രചന, മുദ്രാവാക്യ രചന എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും കഥാരചന, ഓൺലൈൻ ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. അഞ്ചാം തരത്തിൽ പഠിക്കുന്ന നൗറീൻ ഷാഫി, അപ്പർ പ്രൈമറി തലത്തിൽ മുദ്രാവാക്യ രചനയിൽ രണ്ടാം സ്ഥാനം നേടി. വിജയികളെ സ്കൂൾ പ്രിൻസിപ്പാളും മാനേജ്മെന്റും അഭിനന്ദിച്ചു. rida noureen
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story