Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:28 AM IST Updated On
date_range 24 Feb 2022 5:28 AM ISTബഷീറിന്റെ മാതൃക പ്രവര്‍ത്തനത്തിന് ബേഡഡുക്ക ഹരിത കര്‍മസേനയുടെ ആദരം
text_fieldsbookmark_border
കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വസ്ത്രവ്യാപാരി ബഷീറിന്‍റെ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ആദരം. കുണ്ടംകുഴിയില്‍ ടെക്സ്റ്റൈയില്‍ കട നടത്തുന്ന എ. ബഷീര്‍ തന്റെ കടയില്‍ ഉണ്ടാവുന്ന അജൈവ മാലിന്യങ്ങളൊക്കെ തരം തിരിച്ച് വൃത്തിയാക്കി എല്ലാ മാസവും സ്വന്തം ചെലവില്‍ നെല്ലിയടുക്കത്തെ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റില്‍ എത്തിക്കും. കൂടാതെ പ്രതിമാസ യൂസര്‍ഫീ 100 രൂപ മുടങ്ങാതെ ഹരിത കര്‍മസേനക്ക് നല്‍കുകയും ചെയ്താണ് ബഷീര്‍ മാതൃകയായത്. എട്ടുവര്‍ഷമായി കുണ്ടംകുഴിയില്‍ കച്ചവടം നടത്തിവരുന്ന ബഷീര്‍ ഹരിത കര്‍മസേനയുടെ തുടക്കം മുതല്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. നാടിനുവേണ്ടി തന്‍റെ കടമ മാത്രമാണിതെന്നും ബേഡകത്തിന്‍റെ പദ്ധതികളില്‍ ഇനിയും പങ്കാളിയാകുമെന്നും ബഷീര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യയും കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രനും ചേര്‍ന്ന് ഉപഹാരം നല്‍കി. കെ. പ്രദീപന്‍, എം. അനന്തന്‍, എ. മാധവന്‍, ഡി.പി.സി സര്‍ക്കാര്‍ പ്രതിനിധി അഡ്വ. സി. രാമചന്ദ്രന്‍, പി.കെ. ഗോപാലന്‍, കെ. മുരളീധരന്‍, ഗുലാബി, ശ്രീജ കല്ലളി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ- ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, മാതൃക പ്രവര്‍ത്തനം നടത്തിയ എ. ബഷീറിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യയും കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രനും ചേര്‍ന്ന് ഉപഹാരം നല്‍കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story