Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:29 AM IST Updated On
date_range 23 Feb 2022 5:29 AM ISTകത്താത്ത ഹൈമാസ്റ്റ് ലൈറ്റിൽ റീത്തുവെച്ചു
text_fieldsbookmark_border
നീലേശ്വരം: താലൂക്ക് ആശുപത്രി പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതിൽ യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി റീത്തുവെച്ച് പ്രതിഷേധിച്ചു. നിരവധി യാത്രക്കാർക്കും ആശുപത്രിയിലെത്തുന്ന രോഗികൾക്കും ഉപകാരപ്രദമായ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനസജ്ജമാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഇവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡൻറ് ടി.വി.ആർ. സൂരജ് ഉദ്ഘാടനം ചെയ്തു. രതീഷ് പള്ളിക്കര, അനൂപ് ഓർച്ച, സി.കെ. രോഹിത്, അജേഷ് പുറത്തേക്കൈ, ശ്രീനി വള്ളിക്കുന്ന്, ഷനീർ കോട്ടിക്കുളം, അമൃതേഷ്, ശരത്ത്, ഷാമിൽ എന്നിവർ നേതൃത്വം നൽകി. nlr congress നീലേശ്വരം താലൂക്ക് ആശുപത്രി പരിസത്തെ ഹൈമാസ്റ്റ് ലൈറ്റിനുകീഴിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ റീത്തുവെച്ച് പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story