Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 11:59 PM GMT Updated On
date_range 21 Feb 2022 11:59 PM GMT'കപ്പവാട്ടൽ' ഉത്സവകാലം വീണ്ടുമെത്തി
text_fieldsbookmark_border
നീലേശ്വരം: അന്യംനിന്നുപോയ, മലയോര ജനതയുടെ കാർഷിക സംസ്കൃതി വിളിച്ചോതുന്ന കപ്പവാട്ടൽ ഉത്സവച്ചടങ്ങ് വീണ്ടുമെത്തി. മലയോര കർഷകരുടെ സാഹോദര്യത്തിൽ കെട്ടുപ്പിണഞ്ഞുനിൽക്കുന്നതാണ് പച്ചക്കപ്പ ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം. ചിറ്റാരിക്കാൽ, ഭീമനടി, മാലോം വെള്ളരിക്കുണ്ട്, ബളാൽ എന്നിവിടങ്ങളാണ് കപ്പകൃഷിയുടെ പ്രധാന കേന്ദ്രങ്ങൾ. വർഷങ്ങളായി നിലച്ച കപ്പവാട്ടൽ ഈ കോവിഡ് കാലത്ത് വീണ്ടും തിരിച്ചെത്തി. മലയോര കർഷകർ നട്ടുനനച്ച് വളർത്തിയ കപ്പ ഇപ്പോൾ വിളവെടുപ്പ് സമയമാണ്. പച്ചക്കപ്പക്ക് വിലയിടിഞ്ഞതിനാൽ കപ്പ വെയിലിൽ ഉണക്കിസൂക്ഷിക്കുകയാണ് കർഷകർ കാലങ്ങളായി ചെയ്തിരുന്നത്. പച്ചക്കപ്പ വിറ്റാൽ കൂലിച്ചെലവുപോലും കിട്ടില്ലെന്ന സ്ഥിതിയായതുകൊണ്ടാണ് വാട്ടലിലേക്ക് കർഷകരെ നയിച്ചത്. നാട്ടിലെ കർഷകർ എല്ലാവരും ഒത്തുകൂടുന്ന കാർഷികോത്സവം കൂടിയാണിത്. ഇപ്പോൾ ഉപജീവനവും ആഘോഷവും തിരിച്ചെത്തിയ സന്തോഷത്തിലാണ് മലയോര കർഷകർ. ചെറുപ്പകാലത്ത് ബന്ധുക്കളും അയൽപക്കക്കാരും ഒക്കെ ഒത്തുകൂടി കപ്പവാട്ടൽ ഉത്സവമാക്കി മാറ്റിയ കാലമുണ്ടായിരുന്നു. ഒരുകാലത്ത് ക്വിൻറൽ കണക്കിന് കപ്പവാട്ടി പട്ടിണിക്കാലത്തേക്ക് സൂക്ഷിക്കുന്ന കുടുംബങ്ങൾ മലയോരത്ത് പതിവായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതലായും കപ്പവാട്ടൽ ചെയ്തിരുന്നത്. nlr kappa മലയോരത്തെ കർഷകർ പച്ചക്കപ്പ ഉണക്കാനായി മുറിച്ചുമാറ്റുന്നു
Next Story