Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 11:59 PM GMT Updated On
date_range 21 Feb 2022 11:59 PM GMTതുരുത്തുകളിലെ കോൺക്രീറ്റ് റോഡുകൾ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
തൃക്കരിപ്പൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഇടയിലക്കാട്, മാടക്കാൽ എന്നിവിടങ്ങളിൽ നിർമിച്ച കോൺക്രീറ്റ് റോഡുകൾ ഗതാഗതത്തിനായി തുറന്നു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്‌ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർമാൻ ഖാദർ പാണ്ട്യാല അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. മനോഹരൻ, പഞ്ചായത്ത് അംഗങ്ങളായ എം. താജുന്നിസ, എം. അബ്ദുൽ സലാം, തൊഴിലുറപ്പ് എ.ഇ ഹിസാന, ഓവർസിയർ ഫാസില എന്നിവർ സംബന്ധിച്ചു. വി.ഇ.ഒ മുസ്തഫ സ്വാഗതം പറഞ്ഞു. tkp congreete road വലിയപറമ്പിൽ കോൺക്രീറ്റ് റോഡുകൾ പ്രസിഡൻറ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു
Next Story