Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത വികസനം;...

ദേശീയപാത വികസനം; പിലിക്കോട്ടെ ആദ്യ പഞ്ചായത്ത് ഓഫിസും പൊളിച്ചുനീക്കും

text_fields
bookmark_border
ദേശീയപാത വികസനം; പിലിക്കോട്ടെ ആദ്യ പഞ്ചായത്ത് ഓഫിസും പൊളിച്ചുനീക്കും
cancel
ചെറുവത്തൂർ: പിലിക്കോട്ടെ ആദ്യ പഞ്ചായത്ത് ഓഫിസും പൊളിച്ചുനീക്കും.1958ൽ മുഖ്യമന്ത്രി ഇ.എം.എസ് ഉദ്ഘാടനം ചെയ്ത കാലിക്കടവിലെ കെട്ടിടമാണ് ദേശീയപാതക്കുവേണ്ടി പൊളിക്കുന്നത്. അതി​ന്റെ ഓടുകളെല്ലാം നീക്കം ചെയ്തു. ചൊവ്വാഴ്ച കെട്ടിടം മുഴുവനായും പൊളിച്ചുനീക്കും. ഇ.എം.എസിനെ കൂടാതെ ആദ്യ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും സന്ദർശിച്ച കെട്ടിടം എന്ന പേരും പിലിക്കോടിനുണ്ടായിരുന്നു. പിലിക്കോട് ഗവ. ഹയർ സെക്കൻഡറിക്ക് സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പിലിക്കോട് പഞ്ചായത്തി​ന്റെ നിർമൽ പുരസ്കാരത്തിലേക്ക് നയിച്ച പല സുപ്രധാന പദ്ധതികളും ആസൂത്രണം ചെയ്ത കെട്ടിടമാണിത്. പടം.. പിലിക്കോട് പഞ്ചായത്തിന്റെ ആദ്യ ഓഫിസ് കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story