Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:28 AM IST Updated On
date_range 22 Feb 2022 5:28 AM ISTറബർ കർഷകരുടെ കൂട്ടായ്മയിൽ ടയർ കമ്പനി സ്ഥാപിക്കണം
text_fieldsbookmark_border
കാസർകോട്: റോയൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വിദ്യാനഗർ ശാഖ മാനേജിങ് ഡയറക്ടർ രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്തു. റബർ കർഷകരെ വിലയിടിവിൽനിന്നും രക്ഷിക്കുന്നതിന് ടയർ കമ്പനി സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുത്തക കമ്പനികൾ റബറിന്‍റെ വിലയിടിക്കാൻ സംഘടിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചടങ്ങിൽ ഏരിയ മാനേജർ ദീപുമോൻ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ജയിംസ്, നഗരസഭ കൗൺസിലർ കെ. സവിത, ജില്ല ലേബർ ഓഫിസർ അബ്ദുസലാം, എൽ.ബി.എസ് എൻജിനിയറിങ് കോളജ് അഡ്മിനിസ്ട്രേറ്റർ കെ. ജയചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് അൻവർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് ശിവദാസൻ, അഡ്വ. പി.വി. ഷാജി, പി. മനോജ്, മനാസ്, രവീന്ദ്രൻ, ഷിന്‍റോ എന്നിവർ സംസാരിച്ചു. എം.എ. ജയരാജ് സ്വാഗതവും കൃപേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story