Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമരംമുറി:...

മരംമുറി: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്​ സാധ്യത

text_fields
bookmark_border
കാസർകോട്​: ജനറൽ ആശുപത്രി വളപ്പിലെ മരം മുറിയുമായി ബന്ധപ്പെട്ട് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്​ സാധ്യത. ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെയാണ്​ വിജിലൻസ്​ അന്വേഷണ റിപ്പോർട്ടെന്നാണ്​ സൂചന. കാസർകോട്​ വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല​‍ൻെറ അന്വേഷണ റിപ്പോർട്ട്​ തിങ്കളാഴ്ച വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. ജനറൽ ആശുപത്രി വളപ്പിൽനിന്ന്​ മൂന്ന്​ തേക്കും ഏതാനും​ വാകമരങ്ങളുമാണ് മുറിച്ചു മാറ്റിയത്. റോഡ്​ നിർമാണത്തിനു മുന്നോടിയായി മരങ്ങൾ മുറിച്ചുമാറ്റാൻ നഗരസഭ ചെയർമാ‍ൻെറ അധ്യക്ഷതയിൽ ട്രീ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയാവുന്നതിനു മുമ്പേയാണ്​ മരങ്ങൾ കരാറുകാരൻ മുറിച്ചുമാറ്റിയത്​. ജനറൽ ആശുപത്രി സൂ​പ്രണ്ട്​ നൽകിയ പരാതിയിൽ ടൗൺ പൊലീസ്​ കേസെടുത്തിരുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story