Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:31 AM IST Updated On
date_range 21 Feb 2022 5:31 AM ISTകല്യാണ ഗാനമേള നിരോധന ഉത്തരവ് പിൻവലിക്കണം
text_fieldsbookmark_border
നീലേശ്വരം: നിപ, പ്രളയം, കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി കലാകാരന്മാർക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ കല്യാണ ചടങ്ങുകളിൽ ഗാനമേളകൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവുകൾ പ്രതിഷേധാർഹമാണെന്ന് നന്മ ജില്ല കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. കലാകാരന്മാരെ വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടുന്ന ഒറ്റപ്പെട്ട ഉത്തരവുകൾ സർക്കാർ ഇടപെട്ട് റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പിനാൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. കീപ്പേരി, വിജയൻ നീലേശ്വരം, ജവഹർ മുരളി ,സുരേഷ് മോഹൻ, ഗംഗൻ ആയിറ്റി, അമ്മിണി ചന്ദ്രാലയം, കെ.എം. ശ്രീധരൻ, ശശിധരൻ അച്ചാംതുരുത്തി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story