Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
കാസർകോട്​: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയപറമ്പ പഞ്ചായത്തിലെ മൂന്ന്, ആറ് വാര്‍ഡുകളില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നടക്കും. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ലേലം ചെയ്യും ഉദുമ: ഗ്രാമപഞ്ചായത്തിന്റ ഉടമസ്ഥതയിലുള്ള ഉദുമ മത്സ്യ മാര്‍ക്കറ്റ്, പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍നിന്ന് 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ഫീസ് പിരിക്കുന്നതിനും ഹോമിയോ ആശുപത്രി, വെറ്ററിനറി ആശുപത്രി, കൃഷിഭവന്‍ പരിസരത്തെ തെങ്ങില്‍നിന്ന്​ ആദായം എടുക്കുന്നതിനും മാര്‍ച്ച് രണ്ടിന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍ ലേലം നടക്കും. ടെണ്ടര്‍ ക്ഷണിച്ചു കാസർകോട്​: രാംനഗര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപക്ക് ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി) വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 22. ഫോണ്‍: 9847905602.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story