Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:30 AM IST Updated On
date_range 21 Feb 2022 5:30 AM ISTതദ്ദേശ സ്വയംഭരണ ദിനാഘോഷം
text_fieldsbookmark_border
കാസർകോട്: പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ലക്ഷ്മി അധ്യക്ഷതവഹിച്ചു. ഒ.എം. ബാലകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. നാരായണന്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്‍റ് പി.സി. ഇസ്മയില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, പത്മകുമാരി എന്നിവര്‍ പങ്കെടുത്തു. ജോയന്‍റ് ബി.ഡി.ഒ എം. വിജയകുമാര്‍ സ്വാഗതവും കെ.ജി. ബിജുകുമാര്‍ നന്ദിയും പറഞ്ഞു. നീലേശ്വരം: ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ ദിനാഘോഷം സംഘടിപ്പിച്ചു. പിലിക്കോട് പടുവളത്ത് നടന്ന പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, ബി.ഡി.ഒ രാഗേഷ്, വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. സജീവന്‍, ചീമേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു. പ്രഫ.എം. ഗോപാലന്‍ വിഷയം അവതരിപ്പിച്ചു. മഞ്ചേശ്വരം: ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന ടീച്ചര്‍ അധ്യക്ഷതവഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അലി വിഷയം അവതരിപ്പിച്ചു. ജോ. ബി.ഡി.ഒ ശ്രീജ ജഗദംബ, സ്ഥിരംസമിതി അംഗങ്ങളായ സരോജ ആര്‍. ബുള്ളാള്‍, എന്‍. അബ്ദുല്‍ ഹമീദ്, ഷംസീന അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. കാറഡുക്ക: ബ്ലോക്ക് പഞ്ചായത്തിെന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്‍റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ. രമണി അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. ഷീബ സ്വാഗതവും എന്‍.എ. മജീദ് നന്ദിയും അറിയിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മിനി, കുറ്റിക്കോല്‍ പ്രസിഡന്‍റ് എച്ച്. മുരളി, ബെള്ളൂര്‍ പ്രസിഡന്‍റ് എം. ശ്രീധര, ബേഡകം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.വരദരാജ്, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍ പേഴ്‌സൻ എം. വസന്തി, കില ഫാക്കല്‍റ്റി ഗംഗാധരന്‍, രാജാ റാം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story