Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൃക്കണ്ണാട്...

തൃക്കണ്ണാട് ക്ഷേത്രത്തിൽ ആറാട്ടുത്സവത്തിന് ഇന്ന്​ കൊടിയേറും

text_fields
bookmark_border
ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ആറാട്ടുത്സവത്തിന്​ തിങ്കളാഴ്ച കൊടിയേറും . രാവിലെ കീഴൂർ ചന്ദ്രഗിരി ശ്രീധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ശാസ്താവി‍ന്റെയും കുതിരക്കാളിയമ്മയുടെയും തിടമ്പുകൾ വഹിച്ച്​ എഴുന്നള്ളത്ത് തൃക്കണ്ണാടേക്ക് പുറപ്പെടും. വിവിധ ക്ഷേത്രകർമികളുടെ നേതൃത്വത്തിൽ എഴുന്നള്ളത്തിന് തൃക്കണ്ണാട് ക്ഷേത്രത്തിൽ വരവേൽക്കും. 11നും 12നും മധ്യേയാണ്‌ കൊടിയേറ്റം. രാവിലെ 9.30ന് കലാദർപ്പണയുടെ നൃത്തനിശയും 12.30ന് കാഞ്ഞങ്ങാട് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നൃത്തസന്ധ്യയും. 5.30ന് തായമ്പക, 6.30ന് ദീപാരാധനക്ക് ശേഷം ഭജനയും തുടർന്ന് ശ്രീഭൂതബലിയും. ഞായറാഴ്ച സന്ധ്യക്ക് ക്ഷേത്ര മാതൃസമിതിയുടെ ചുറ്റുവിളക്ക് സമർപ്പണം നടന്നു. തിരുവക്കോളി പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട ഘോഷയാത്ര പാലക്കുന്ന്, കോട്ടിക്കുളം വഴി ക്ഷേത്രത്തിൽ എത്തിയ ശേഷമാണ് ചുറ്റുവിളക്ക് സമർപ്പണം നടന്നത്. photoarrattu fest.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story