Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാലക്കുന്നിൽ കളരി...

പാലക്കുന്നിൽ കളരി അഭ്യാസ പരിശീലനകേന്ദ്രം തുടങ്ങി

text_fields
bookmark_border
ഉദുമ: ഇന്ത്യ സുരക്ഷ ഫൗണ്ടേഷൻ നിയന്ത്രണത്തിൽ പാലക്കുന്നിൽ തുളുനാടൻ കളരി മർമാശ്രമം ആരംഭിച്ചു. കണ്ണൻസ് പ്ലാസയിൽ ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുളുനാടൻ കളരി കമ്മിറ്റി പ്രസിഡൻറ് പ്രജീഷ് താനത്തിങ്കാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശിധരൻ തച്ചങ്ങാട്, കളരി ആചാര്യൻ രത്നാകരൻ ഗുരുക്കൾ, ശ്രീധരൻ കമ്മട്ട, കെ.കെ. നാരായണൻ, ഡോ. അനിൽ പുത്തലത്ത്, ആദിശക്തി പുലി നാരായണൻ, പാലക്കുന്നിൽ കുട്ടി, കെ. അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർച്ചയായി മൂന്നാം തവണ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ് നേടിയ ശ്രേയ വിജയൻ, അമൃത സുനിൽകുമാർ എന്നിവരെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. കുട്ടികളുടെ കളരി അഭ്യാസ പരിശീലനത്തിനു പുറമെ ആയുർവേദ മർമ ചികിത്സയിലൂടെ ചതവ്, ഉളുക്ക്, നട്ടെല്ലിന് ക്ഷതം, കഴുത്തു വേദന, ഡിസ്ക് തെറ്റൽ തുടങ്ങിയവ ദിവസങ്ങൾക്കകം ചികിത്സിച്ച് ഭേദമാക്കുമെന്ന് രത്നാകരൻ ഗുരുക്കൾ പറഞ്ഞു. നിലവിൽ ജില്ലയിൽ കാഞ്ഞങ്ങാടും ബാരയിലുമാണ് കളരി മർമാശ്രമങ്ങളുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ ഏഴു വരെയും ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെയുമാണ് കളരി പരിശീലനം നടക്കുക. ഫോൺ : 7907664300, 9847146759. പടം :kalari marmasramam1.jpgkalari marmasramam2.jpgkalari marmasramam3.jpg തുളുനാടൻ കളരി മർമാശ്രമം പാലക്കുന്നിൽ ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story