Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 12:01 AM GMT Updated On
date_range 20 Feb 2022 12:01 AM GMTഭീമനടി ബസ് സ്റ്റാൻഡിൽ വെള്ളമില്ല; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ
text_fieldsbookmark_border
നീലേശ്വരം: നിരവധി യാത്രക്കാരും വാഹനങ്ങളും എത്തുന്ന വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഭീമനടി ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ ജലവിതരണം മുടങ്ങിയിട്ട് നാലുദിവസം. ഇത്രയും ദിവസം പിന്നിട്ടിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. വെള്ളം ഇല്ലാതായതോടെ, ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ പൂട്ടിയതായി വ്യാപാരികൾ പറഞ്ഞു. ദിവസവും നിരവധി യാത്രക്കാർ ആശ്രയിക്കുന്ന മലയോരത്തെ പ്രധാന ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും അടച്ചു. ഭീമനടി ന്യൂസ് വാട്സ്ആപ് കൂട്ടായ്മ സ്ഥാപിച്ച കുടിവെള്ള സംവിധാനവും മുടങ്ങി. മലയോരത്തെ നൂറുകണക്കിന് യാത്രക്കാർ ഉൾപ്പെടെ ദീർഘദൂര യാത്രക്കാരും ഒട്ടനവധി വാഹനങ്ങളും കടന്നുപോകുന്ന ബസ് സ്റ്റാൻഡിലാണ് ഈ അവസ്ഥ. ശൗചാലയം അടച്ചിട്ടതിനാൽ യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാണ്. വെള്ളം പമ്പുചെയ്യാനുള്ള മോട്ടോർ കേടായതാണ് ജലവിതരണം മുടങ്ങിയതിന്റെ കാരണമെന്നാണ് അധികൃതരുടെ വാദം. ബസ് സ്റ്റാൻഡിന് തൊട്ടടുത്താണ് ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. .. പടം.. bheemanadi busstand.jpg ഭീമനടി ബസ് സ്റ്റാൻഡ്
Next Story