Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവെള്ളരിക്കുണ്ട്...

വെള്ളരിക്കുണ്ട് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്

text_fields
bookmark_border
നീലേശ്വരം: ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. പുതിയ ബസ്​സ്റ്റാൻഡ്​ പരിസരത്തുനിന്ന്​ പ്രകടനമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാറളം റോഡ് ജങ്​ഷനിൽ പൊലീസ് തടഞ്ഞു. മാർച്ച്‌ ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ ഉദ്​ഘാടനം ചെയ്തു. വ്യാജ പരാതിയുടെ പേരിൽ ജാമ്യമില്ല കേസെടുത്ത്​ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും രാജു കട്ടക്കയത്തിനൊപ്പം പാർട്ടി ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, യൂത്ത്‌ കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ല പ്രസിഡൻറ് ബി. പ്രദീപ് കുമാർ, ഡി.സി.സി മുൻ പ്രസിഡൻറ് ഹക്കീം കുന്നിൽ, കള്ളാർ പഞ്ചായത്ത്‌ പ്രസിഡൻറ് നാരായൺ, മഹിള കോൺഗ്രസ് നേതാവ് മീനാക്ഷി ബാലകൃഷ്ണൻ, മുസ്​ലിം ലീഗ് നേതാവ് എ.സി.എ ലത്തീഫ്, ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് എം. രാധാമണി എന്നിവർ സംസാരിച്ചു. vellarikundu march.jpg ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story