Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 12:00 AM GMT Updated On
date_range 20 Feb 2022 12:00 AM GMTപുഴ സംരക്ഷണ പദ്ധതിയുമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്
text_fieldsbookmark_border
കാസർകോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുഴയുടെ തീരത്ത് കണ്ടല്‍വത്കരണം. ഗ്രാമപഞ്ചായത്തിന്‍റെ 2021- 22 പദ്ധതിയുടെ ഭാഗമായി കണ്ടല്‍ചെടി നട്ടു പിടിപ്പിക്കുന്ന പദ്ധതി പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ എസ്.എസ്. സജുവിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ദിവാകരന്‍ കടിഞ്ഞിമൂല കണ്ടലിനെക്കുറിച്ച് വിവരിച്ചു. കൃഷി വകുപ്പ്, ജീവനം- നീലേശ്വരം, കാസര്‍കോട് ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവരോടൊപ്പം പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും കൂടിച്ചേര്‍ന്നാണ് കണ്ടൽ നട്ടുപിടിപ്പിച്ചത്. 3000 കണ്ടല്‍ചെടികള്‍ നട്ടു പിടിപ്പിച്ചു. MOGRAL PUZHA KANDAL - 1.jpg മൊഗ്രാല്‍ പുഴയുടെ തീരത്ത് കണ്ടല്‍ചെടി നട്ടു പിടിപ്പിക്കുന്ന പദ്ധതി പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു
Next Story