Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതദ്ദേശഭരണ ദിനാഘോഷം

തദ്ദേശഭരണ ദിനാഘോഷം

text_fields
bookmark_border
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ ദിനാഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അഞ്ച്​ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ എം. കുമാരൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ലക്ഷ്മി, അജാനൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. പ്രീത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.വി. ശ്രീലത സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സി. ആദർശ് നന്ദിയും പറഞ്ഞു.
Show Full Article
Next Story