Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജനറൽ ആശുപത്രിയിലെ...

ജനറൽ ആശുപത്രിയിലെ മരംമുറി: ഉദ്യോഗസ്ഥർക്ക്​​ വീഴ്ച

text_fields
bookmark_border
കാസർകോട്​: ജനറൽ ആശുപത്രി വളപ്പിലെ മരംമുറിയിൽ ആശുപത്രി ഉദ്യോഗസ്ഥർക്ക്​ ഗുരുതര വീഴ്ച സംഭവിച്ചതായി​ സൂചന. ആശുപത്രി വളപ്പിൽ കയറി ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിക്കാൻ എത്തിയവരോട്​ രേഖകളൊന്നും ഉദ്യോഗസ്ഥർ തിരക്കി​യില്ലെന്നതാണ്​ ആശ്ചര്യകരം. മരം മുറിക്കാനുള്ള അനുമതി സംബന്ധിച്ച ഉത്തര​വൊന്നും ഹാജരാക്കിയില്ലെങ്കിൽ പൊലീസ്​ ഉൾപ്പെടെയുള്ളവരെ അറിയിക്കാനും ഉദ്യോഗസ്ഥർ ആദ്യം ശ്രമിച്ചില്ലെന്നാണ്​ വിവരം. ട്രീ കമ്മിറ്റി മരം മുറിക്കാൻ തീരുമാനിച്ചെന്ന വിവരം അറിയുന്നതിനാലാണ്​ ആശുപത്രി ഉദ്യോഗസ്ഥർ കബളിപ്പിക്കപ്പെട്ടത്​. ടെൻഡർ നടപടി പൂർത്തിയാവാതെയാണ്​ മരംമുറിയെന്ന്​ പിന്നീട്​ വ്യക്​തമായപ്പോഴാണ്​ ആശുപത്രി സൂപ്രണ്ട്​ കാസർകോട്​ ടൗൺ പൊലീസിൽ പരാതി നൽകിയത്​. നാല്​ തേക്ക്​, വാകമരങ്ങളും ഏതാനും പാഴ്​മരങ്ങളുമാണ്​ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മുറിച്ചുമാറ്റിയത്​. ലക്ഷങ്ങൾ വിലവരുന്ന മരങ്ങളുടെ മൂല്യനിർണയം ഫോറസ്റ്റ്​ വകുപ്പ്​ അധികൃതർ തുടങ്ങി. കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ സോളമൻ ജോസഫിന്‍റെ നേതൃത്വത്തിലാണ്​ വില നിശ്ചയിക്കുന്ന പ്രവൃത്തി തുടങ്ങിയത്​. ഉദ്യോഗസ്ഥ വീഴ്ച വിജിലൻസ്​ വിഭാഗവും അന്വേഷിക്കുന്നുണ്ട്​. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്​ സി.പി.എം രംഗത്തെത്തിയിട്ടുണ്ട്​. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്‍റെ പേരിലാണ് മരങ്ങൾ മുറിച്ചുനീക്കിയത്. ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ കരാറുകാരനെതിരെയാണ്​ പൊലീസ്​ കേസെടുത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story