Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 12:02 AM GMT Updated On
date_range 18 Feb 2022 12:02 AM GMTപാറക്കോൽ വയലിൽ ജൈവ പച്ചക്കറി കൃഷി
text_fieldsbookmark_border
നീലേശ്വരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിനാനൂർ കരിന്തളം പഞ്ചായത്ത് പാടശേഖരത്തിലെ പാറക്കോൽ- കീഴ്മാല വയലിൽ ജൈവ പച്ചക്കറി കൃഷി വിളയും. വെണ്ട, പയർ, ചീര, മത്തൻ, കുമ്പളം, വെള്ളരി, വഴുതിന എന്നിവയടക്കം അഞ്ച് ഏക്കറിലാണ് കൃഷി ചെയ്യന്നത്. തേജസ്വിനി പുഴയോരത്തെ വിശാലമായ വയൽ ഇനി സായാഹ്നത്തിൽ കർഷകരുടെ കൂട്ടായ്മയിൽ വിളവ് ലഭിക്കും. കർഷക സംഘം, എൻ.ആർ.ഇ.ജി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. കിനാനൂർ-കരിന്തളം പഞ്ചായത്ത് മെംബർ ടി.എസ്. ബിന്ദു വിത്തുനട്ട് ഉദ്ഘാടനം ചെയ്തു. കെ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പറക്കോൽ രാജൻ, പി. ചന്ദ്രൻ, ശോഭ രാജൻ, എൻ.ടി. ശ്യാമള എന്നിവർ സംസാരിച്ചു. nlr jaiva krishiകരിന്തളം പാറക്കോൽ വയലിലെ ജൈവകൃഷി വിത്തിടൽ പഞ്ചായത്ത് മെംബർ ടി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
Next Story