Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത: പരാതികളിൽ...

ദേശീയപാത: പരാതികളിൽ തീർപ്പാക്കാൻ പ്രതിവാര യോഗം

text_fields
bookmark_border
കാസർകോട്: ജില്ലയില്‍ ദേശീയപാത വികസനത്തിന്​ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തിലെ പരാതികൾ കേൾക്കാൻ സംവിധാനമൊരുക്കുന്നു. പരാതികളിൽ തീർപ്പാക്കാൻ എല്ലാ ആഴ്ചയിലും പ്രത്യേക ​യോഗം നടക്കും. പരാതികളുടെ മുന്‍ഗണന ക്രമത്തില്‍ പരമാവധി 65 വീതം കേസുകളില്‍ ഓരോ ആഴ്ചയിലും വാദം കേൾക്കും​. പരാതിക്കാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളും യോഗത്തിനെത്തണം. ദേശീയപാത അതോറിറ്റിക്കുവേണ്ടി അഭിഭാഷകരാവും പ​ങ്കെടുക്കുക. ദേശീയപാത അതോറിറ്റിയില്‍നിന്ന്​ വാദം കേട്ടശേഷം 30 ദിവസത്തിനകം വില്ലേജ് അടിസ്ഥാനത്തില്‍ വിശദമായ വാദംകേൾക്കൽ​ വേറെയും നടത്തും. എന്നാൽ, കേസുകളുടെ അന്തിമ തീര്‍പ്പിന് കാത്തുനില്‍ക്കാതെതന്നെ ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്​ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലയിൽ ആയിരത്തിലധികം പരാതികളാണ് ആര്‍ബിട്രേഷന്‍ കോടതി മുമ്പാകെ തീര്‍പ്പാക്കാനുള്ളത്. ദേശീയപാതക്ക്​ ഭൂമിയെ​റ്റെടുത്തതിൽ ഒട്ടേറെ പരാതികളാണ്​ ജില്ലയിലുള്ളത്​. ഒരേ സർവേ നമ്പറിൽ തന്നെ വ്യത്യസ്ത വില​ നിശ്ചയിച്ചുവെന്ന പരാതി വ്യാപകമാണ്​. മഞ്ചേശ്വരം താലൂക്കിലെ ഉദ്യാവർ വില്ലേജിലെ ഭൂമിക്ക്​ വിലനിർണയിച്ചതിൽ കടുത്ത വിവേചനമെന്നാണ്​ പരാതി. ഭൂമി വിട്ടുകൊടുത്ത ഒരാൾക്ക് ചതുരശ്ര മീറ്ററിന്​ 3524 രൂപ കൊടുത്തപ്പോൾ ഈ ഭൂമിയോടുചേർന്ന് നിൽക്കുന്ന മറ്റൊരാളുടെ സ്ഥലത്തിന്​ 754 രൂപയാണ് നൽകിയത്​​. ഒരാൾക്ക്​ സെന്‍റിന്​ 1,40,960 രൂപ കിട്ടുമ്പോൾ തൊട്ടടുത്തവന്​ കിട്ടിയത് 30,160 രൂപയാണ്​. ജില്ലയിലുടനീളം ഇത്തരം പരാതികൾ ഭൂവുടമകൾ ഉന്നയിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story